Thursday, 20 October 2011

പേരില്ലാക്കവിത 
(രാജീവ്‌ നായര്‍ , എം ടി എച്ച് എസ്, കനകപ്പലം )
പൂന്തോട്ടത്തില്‍ ധാരാളം ചെടികള്‍ ഉണ്ടായിരുന്നു 
ചെടികളില്‍ പൂക്കളും.......................
ഇളംകാറ്റായിരുന്നു അവര്‍ക്ക് കൂട്ട്  
ചെടികള്‍ക്കിടയിലൂടെ   ഇളംകാറ്റൊഴുകിനടന്നു.........
ഇരുളുന്നതും വെളുക്കുന്നതും അവര്‍ അറിഞ്ഞതേയില്ല ...
കാറ്റിനെ തേടി ഒരു  അതിഥി എത്തി 
കാലമെന്നായിരുന്നു അവന്‍റെ പേര്
ഋതുക്കളുടെ കണക്കപ്പിള്ളയാത്രേ...!
അവന്‍ കാറ്റിനോടുപറഞ്ഞു
"നിഴലുകള്‍ നീളുന്നതുകണ്ടില്ലേ ....? പൊയ്ക്കൊള്ളുക....!"
"എവിടേയ്ക്ക് ?"  കാറ്റ് ചോദിച്ചു..... 
"അതാ! അവിടെ പൂക്കള്‍ നിറഞ്ഞ മറ്റൊരുദ്യാനം കണ്ടില്ലേ.....?! 
അവിടെ തിരയൊഴിഞ്ഞ കടലും വ്യവസ്ഥകളില്ലാത്ത സ്നേഹവും ഉണ്ട് !
നിനക്ക് തഴുകാന്‍ സുഗന്ധം തുളുമ്പുന്ന പൂക്കളുണ്ട്!
പൊയ്ക്കൊള്ളുക....!"
കാറ്റ് മെല്ലെയിളകി ...
പൂക്കള്‍ക്ക് കരച്ചില്‍ വരുന്നുണ്ടായിരുന്നു ....
പോകാതിരുന്നാലോ? 
കാലം കൈയ്യില്‍ പിടിമുറുക്കുന്നത് കാറ്റ് അറിഞ്ഞു...
കണ്ണീരടക്കി പൂക്കള്‍ പറഞ്ഞു: "നന്ദി!  പൊയ്ക്കൊള്ളുക!"
പുതിയ ഉദ്യാനത്തിലെ പൂക്കള്‍ ഇളകിയാടി ...
അവരോട് ചേര്‍ന്ന ഇളം കാറ്റിനും തോന്നി 
"അതെ! ഇവിടെയാണ് സമാധാനം , ഇതാണ് സന്തോഷം !
പഴയ തോട്ടതില്‍നിന്നു വന്ന കരിവണ്ട് കാറ്റിനോട് വിശേഷം പറഞ്ഞു 
:അറിഞ്ഞില്ലേ വാര്‍ത്തകള്‍ !?
പുതിയ തോട്ടക്കാര്‍.......പുതിയ പൂക്കള്‍ .........പുതിയ കാറ്റും ...! 
 
 

No comments: