Saturday, 29 October 2011

'ബലം'
(രാജീവ് നായര്‍ , എം.ടി എച്ച്. എസ്, കനകപ്പലം.)
 
ബലമാണ്‌ ചലനത്തിന്നുടയോന്‍
ജഡമായിരിക്കുന്നോന്‍ ചലിക്കേമെങ്കില്‍ 
ഉടയോനാം ബലമൊന്നു വേണം!
ചലിച്ചാലോ  ദിശയൊന്നു മാറ്റാന്‍
അതിനായും ബലം തന്നെ വേണം !
 ഉരുണ്ടാലും പിരണ്ടാലും വഴിയൊന്നു മാറാനായ്‌
ബലവാനാം ബലം തന്നെ വേണം!
ഓട്ടത്തിന്നായം കുറയ്ക്കാന്‍ 
എതിരേ വരേണം ബലമപ്പോള്‍
ഓട്ടം കുട്ടാനാണെന്നലോ  
പിറകേ വരേണം ബലമപ്പോള്‍ !
ചലനം നിര്‍ത്തീടാമിവനുണ്ടേല്‍  
മതിയായിട്ടവനെതിരെ വന്നാല്‍ 
ചലിക്കാത്തോന്‍ ചലിക്കാനും 
അനങ്ങുന്നോന്‍ നില്‍ക്കാനും 
ബലവാന്‍ ബലം തന്നെ വേണം!
ഉള്ളില്‍ ബലമുണ്ടായിട്ടെന്താ-
കാര്യം! കാര്യം നടക്കേമെങ്കില്‍ 
വെളിയില്‍ നിന്നാണെങ്കിലല്ലേ   
ബലമൊന്നു ബലവാനായിടു!
കേമന്‍! ആ ന്യുട്ടന്‍ പറഞ്ഞു!
പുറമേനിന്നുള്ളോരു    സമമല്ലാബലമില്ലേല്‍ 
അനങ്ങാത്തോന്‍ അനങ്ങാതേം 
ചലിക്കുന്നോന്‍ നേരേയും 
തുടര്‍ന്നീടും അന്ത്യം വരേയ്ക്കും!
ഒരുകാര്യം ശ്രദ്ധിക്കു കുഞ്ഞേ!
അമ്പമ്പട! ഞാനെന്നൊരു ഭാവം 
കൊണ്ടാല്‍ അബലന്മാരായീടും നമ്മള്‍ !
പുറമേ നിന്നെത്തീടും അറിവുണ്ടേലെന്നാല്‍  
ബലവാന്‍ അതിബലവാനായ് മാറും!
ഗുരുവില്‍നിന്നറിഞ്ഞിടുക  വേഗം!
ആ 'ബലയും അതിബലയും'  അതിവേഗം !

                   

No comments: