ഇന്‍ഫ്രാ റെഡ് വികിരണങ്ങള്‍
വൈദ്യുത കാന്തിക സ്പെക്ട്രത്തിലെ അദൃശ്യങ്ങളായ വികിരണങ്ങളില്‍ ഒന്നാണിത്. ദൃശ്യ പ്രകാശ വര്‍ണമായ ചുവപ്പിനെക്കാള്‍ തരംഗ ദൈര്‍ഘ്യം കുടുതലുള്ള ഇവ സൂര്യനില്‍നിന്നുള്ള താപോര്‍ജ്ജ വാഹകരാണെന്നുപറയാം. ഇന്ഫ്രാ റെഡ് തരംഗങ്ങള്‍ വൈദ്യുത കാന്തിക സ്പെക്ട്രത്തില്‍ ചുവപ്പിനോടു ചേര്‍ന്ന് കാണപ്പെടുന്നു. നിത്യ ജീവിതത്തില്‍ ഇന്ഫ്രാ റെഡ് തരംഗങ്ങള്‍ക്ക് നിരവധി ഉപയോഗങ്ങള്‍ ഉണ്ട്.
ഉപയോഗങ്ങള്‍.
1. നൈറ്റ് വിഷന്‍ ക്യാമറകളില്‍ ഇന്ഫ്രാ റെഡ് തരംഗങ്ങള്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നു.പ്രകാശം ഇല്ലാത്തതോ പൊടിപടലങ്ങള്‍ നിറഞ്ഞതോ ആയ സാഹചര്യങ്ങളില്‍ വസ്തുക്കളുടെ ചിത്രങ്ങള്‍ എടുക്കാന്‍ ഇത്തരം ക്യാമറകള്‍ സഹായിക്കും. വസ്തുക്കളില്‍ നിന്നുള്ള താപവികിരണങ്ങള്‍ വഹിക്കുന്ന ഇന്ഫ്രാ റെഡ് കിരണങ്ങള്‍ ക്യാമറയിലെ ഫിലിമില്‍ പതിയുന്നു .
(ഇന്ഫ്രാ റെഡ് ക്യാമറയിലെടുത്ത ചിത്രം)
2. വളരെ അകലെയുള്ള വസ്തുക്കളുടെ താപനില അളക്കാന്‍ ഇന്ഫ്രാ റെഡ് കിരണങ്ങള്‍ തിരിച്ചറിയുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. തെര്‍മോ ഗ്രാഫി എന്നാണ് ഈ വിദ്യയുടെ പേര്.
3. മിസ്സൈല്‍ സാങ്കേതിക വിദ്യയില്‍ ഇന്ഫ്രാ റെഡ് തരംഗങ്ങള്‍ പ്രയോജനപ്പെടുത്തുന്നു.
4. കാലാവസ്ഥ പ്രവചനത്തിന് ഇന്ഫ്രാ റെഡ് ഉപയോഗിക്കുന്നു.
5.റിമോട്ട് കണ്ട്രോളുകളില്‍ ഇന്ഫ്രാ റെഡ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നു.
5.റിമോട്ട് കണ്ട്രോളുകളില്‍ ഇന്ഫ്രാ റെഡ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നു.
No comments:
Post a Comment