Tuesday 17 January 2012

ഗലീലിയോ ഗലീലി 
ജ്യോതി ശാസ്ത്ര രംഗത്തെ നവീനമായ കണ്ടെത്തലുകള്‍ക്ക് തുടക്കം കുറിച്ച മഹാ ശാസ്ത്ര കാരന്‍ ആണ് ഗലീലിയോ ഗലീലി.
പ്രപഞ്ചം മാറ്റങ്ങള്‍ക്ക് വിധേയമല്ല എന്ന അരിസ്ടോട്ടിലിന്റെ കണ്ടെത്തലുകള്‍ തെറ്റാണെന്ന് അദ്ദേഹം തെളിയിച്ചു. ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ , പര്‍വതങ്ങള്‍ എന്നിവ അദ്ദേഹം തന്‍റെ  ടെ ലസ്കൊപ്പിലു ടെ  വീക്ഷിച്ചു. സുര്യനിലെ കറുത്ത പാടുകള്‍ നിരീക്ഷിച്ച്  സൂര്യന്‍റെ ഭ്രമണ കാലം 27 ദിവസമാണെന്ന് അദ്ദേഹം കണ്ടെത്തി.
വ്യാഴത്തിന്‍റെ പ്രധാന ഉപഗ്രഹങ്ങള്‍ ( ഗലീലിയന്‍ ഉപഗ്രഹങ്ങള്‍ ) കണ്ടെത്തിയതും ഇദ്ദേഹം തന്നെ.
ശനിക്ക്‌ ചുറ്റും വലയങ്ങള്‍ ഉണ്ടെന്നും അവയുടെ ദിശ മാറുന്നതായും നിരീക്ഷിച്ച ഗലീലിയോ സൂര്യകേന്ദ്രീകൃതമായ കോപ്പര്‍നിക്കസ്സിന്റെ തത്വങ്ങള്‍ക്ക് അടിത്തറ നല്‍കുകയും ചെയ്തു. അതി സൂക്ഷ്മങ്ങളായ നക്ഷത്രങ്ങളെ നിരീക്ഷിച്ച് ആകാശഗംഗ പാലരുവി പോലെ (ക്ഷീരപഥം) കാണപ്പെടുന്നതി ന്‍റെ   കാരണം വിശദീകരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തന്‍റെ നിരീക്ഷണങ്ങള്‍ 1610 ല്‍  "Starry Messenger"  എന്ന ഗ്രന്ഥത്തിലുടെ അദ്ദേഹം അവതരിപ്പിച്ചു. മതങ്ങളെ നിഷേധിച്ചു എന്ന കുറ്റം ചുമത്തി 1616 ല്‍ അദ്ദേഹത്തെ ജീവപര്യന്തം തടവിനു ശിക്ഷിച്ചെങ്കിലും ആരോഗ്യകാരണങ്ങളാല്‍ ഗലീലിയോയെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയാനു ണ്ടാ യത്‌ .

22 കൊല്ലം ജയിലില്‍ കഴിച്ചുകുട്ടി. ഒടുവില്‍ നക്ഷത്രങ്ങളെ വീക്ഷിക്കാനുള്ള അദമ്യമായ ആഗ്രഹം മുലം അദ്ദേഹം സഭയോട് മാപ്പിരന്നു. ആത്മരക്ഷയ്ക്കായി ഇങ്ങനെ ചെയ്യേണ്ടിവന്നെങ്കിലും 'ഭുമി കറങ്ങിക്കൊണ്ടിരിക്കുന്നു ' എന്ന പ്രപഞ്ച സത്യത്തില്‍  മരണം വരെ ഗലീലിയോ അടിയുരച്ച്ചു വിശ്വസിച്ചു.

No comments: