SSLC SPECIAL
ജിയോ തെര്‍മല്‍ ഊര്‍ജ്ജം
ഭൂമിയുടെ അകക്കാമ്പ് കോര്‍ എന്നറിയപ്പെടുന്നു. ഏകദേശം 4000 ഡിഗ്രീ സെല്‍ഷ്യസ് താപനിലയിലാണ് കോര്‍ ഉള്ളത്. ഇതിനുമുകളിലായി മാന്റില്‍, ക്രസ്റ്റ് എന്നീ ഭാഗങ്ങള്‍ ഉണ്ട്. മാന്റിലിന്റെ ഉപരിഭാഗത്തെ താപനില 1500 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഈ ഭാഗത്തെ ദ്രവ്യവും വാതകങ്ങളും കൂടി ചേര്‍ന്ന് ഉരുകിയ ദ്രാവക രൂപത്തില്‍ കാണപ്പെടുന്ന പദാര്‍ത്ഥം മാഗ്മ എന്നറിയപ്പെടുന്നു. ചില സ്ഥലങ്ങളില്‍ മാഗ്മ മുകളിലേക്ക് ഉയര്‍ന്നു ഭൂതലത്തിന് താഴെയായി സംഭരിക്കപ്പെടും. ഇത്തരം സ്ഥലമാണ് ഹോട്ട് സ്പോട്ട് എന്നറിയപ്പെടുന്നത്. ഹോട്ട് സ്പോട്ടുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഭൂഗര്‍ഭ ജലം തിളച്ച് നീരാവിയായി ഉയര്‍ന്ന മര്‍ദ്ദത്തില്‍ പാറക്കെട്ടുകള്‍ക്കിടയില്‍ സംഭരിക്കപ്പെടുന്നു. ഇത്തരം സ്ഥലങ്ങളാണ് ജിയോതെര്‍മല്‍ ഊര്‍ജ്ജ സ്രോതസ്സ്. ഈ ഊര്‍ജ്ജസ്രോതസ്സുകള്‍ ഉള്ള ഭാഗം കുഴിച്ച് നീരാവി പുറത്തേക്ക് പ്രവഹിപ്പിച്ച് ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യതി ഉത്പാദിപ്പിക്കുന്നത്
ജിയോ തെര്‍മല്‍ എനര്‍ജി പുനസ്ഥാപിക്കാന്‍ കഴിയുന്ന ഊര്‍ജ്ജ സ്രോതസ്സാണ്. 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും എന്നതാണ് ഇത്തരം പവര്‍ പ്ലാന്റുകളുടെ പ്രത്യേകത.
ഇന്ത്യയില്‍ നാനൂറിലേറെ സ്ഥലങ്ങള്‍ ഇതിന് ഉപയുക്തമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ എവിടെയെങ്കിലും ഹോട്ട് സ്പോട്ടുകള്‍ ഉള്ളതായി അറിയില്ല.
No comments:
Post a Comment