Wednesday 8 February 2012

SSLC SPECIAL

ബഹിരാകാശ ഗവേഷണം ഇന്ത്യയില്‍ 
ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള ആറ്റോമിക് എനെര്‍ജി ഡിപ്പാര്‍ട്ട്മെന്റിന്റെ മേല്‍നോട്ടത്തില്‍ 1961-ലാണ് ഇന്ത്യ ബഹിരാകാശ ഗവേഷണം ആരംഭിച്ചത്. ഇതിന്റെ പ്രധാന ലക്ഷ്യങ്ങള്‍ താഴെപ്പറയുന്നു.
1 . വാര്‍ത്താവിനിമയം, ഗ്രാമീണ വികസനം, വിദ്യാഭ്യാസം എന്നീ മേഖലകളുടെ വികസനം.
2.  പെട്രോളിയം, ധാതു സമ്പത്ത്, ഭൂഗര്‍ഭ ജല സ്രോതസ്സ്, വനം തുടങ്ങിയവയെക്കുറിച്ച് സര്‍വേ നടത്തുന്നതിന്‌.

ശാസ്ത്ര സാങ്കേതിക രംഗത്തെ വികസനം സാമൂഹ്യ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിക്കുന്നതിനാല്‍ കൃത്രിമ ഉപഗ്രഹങ്ങളുടെ നിര്‍മ്മാണം, പ്രവര്‍ത്തനം, നിയന്ത്രണം എന്നീ ലക്ഷ്യവുമായി 1969 ആഗസ്റ്റ്‌ 15-ന് ISRO (Indian Space Research Organisation) സ്ഥാപിതമായി. ഡോ. വിക്രം സാരാഭായി ആയിരുന്നു ISRO യുടെ ആദ്യ ചെയര്‍മാന്‍.
സാറ്റലൈറ്റ് നിര്‍മ്മാണം, വിക്ഷേപണ വാഹനങ്ങളുടെ നിര്‍മ്മാണം, ഇന്ധനവും നിയന്ത്രണ സംവിധാനങ്ങളും വികസിപ്പിക്കല്‍, വിക്ഷേപണ നിലയങ്ങള്‍ സ്ഥാപിക്കല്‍, ടെലഫോണ്‍,ടെലക്സ്,ഇന്റര്‍നെറ്റ്‌, ഫാക്സ് തുടങ്ങിയവയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പിന്തുണ നല്‍കല്‍ തുടങ്ങിയവയാണ് ISRO- യുടെ മുഖ്യ ലക്ഷ്യങ്ങള്‍.
ആര്യഭട്ടയാണ് നാം ആദ്യം വിക്ഷേപിച്ച ഉപഗ്രഹം. ഇതിന്റെ ഫലമായി കാലാവസ്ഥാ നിരീക്ഷണം, സോളാര്‍ ഫിസിക്സ്, തുടങ്ങി നിരവധി മേഖലകളില്‍ നേട്ടങ്ങള്‍ ഉണ്ടായി.
തുടര്‍ന്നു ഭാസ്കര, IRS(Indian Remote Sensing Satellite) , APPLE,INSAT തുടങ്ങിയ ജിയോ സ്റ്റെഷണറി  സാറ്റലൈറ്റുകള്‍  നാം ബഹിരാകാശത്ത് എത്തിച്ചു.
ഇന്ന് ലോകത്തെ മികച്ച ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളില്‍ ഒന്നാണ് ISRO. 2020 ആകുമ്പോഴേക്കും ഒരു ഇന്ത്യക്കാരനെ ചന്ദ്രനില്‍ എത്തിക്കുക എന്ന ലക്‌ഷ്യം നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഭാരതത്തിന്റെ 'ചന്ദ്രയാന്‍' പദ്ധതി ലോകശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ-മെയിലില്‍ ബന്ധപ്പെടുക. വിലാസം nairvijar@gmail.com

No comments: