Monday 6 February 2012

SSLC SPECIAL
ഗാലക്സികള്‍ 
പ്രപഞ്ചത്തിന്റെ ചെറുതല്ലാത്ത ഭൌതിക യൂനിട്ടാണ്ഗാലക്സികള്‍.
ഇത് നക്ഷത്ര സമൂഹങ്ങളാണ്.പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള ഭീമാകാരമായ നക്ഷത്രങ്ങള്‍ ജന്മമെടുക്കുന്ന നെബുലകളും മറ്റ് ആകാശ വസ്തുക്കളും ഇതില്‍ അടങ്ങിയിരിക്കുന്നു. 
രൂപമനുസരിച്ച് ചുരുള്‍ ഗാലക്സികളും (സ്പൈറല്‍) ഗാലക്സികളും ദീര്‍ഘ വൃത്താകൃത ഗാലക്സികളും (എലിപ്ടിക്കല്‍) ക്രമരഹിത ഗാലക്സികളും ഉണ്ട്. നമ്മുടെ ഗാലക്സി ചുരുള്‍ ഗാലക്സിയാണ്. നമ്മടെ സമീപത്തുള്ള മേഗാല്ലാനാക് ക്ലൌഡ് ക്രമരഹിത ഗാലക്സിയും എന്‍.ജി.സി 4881 ദീര്‍ഘ വൃത്താകര ഗാലക്സിയുമാണ്.

സൌരയൂഥം ആകാശഗംഗ അഥവാ ക്ഷീരപഥം എന്നറിയപ്പെടുന്നു. ആകാശത്ത് ഒരു പ്രകാശ ധാരയായി ഇത് കാണാം. ആകാശഗംഗയുടെ മധ്യ ഭാഗം ഡിസ്ക് പോലെ കാണപ്പെടുന്നു.

No comments: