Saturday 4 February 2012

SSLC SPECIAL

ത്രീ പിന്‍ പ്ലഗ്ഗുകള്‍ 

സുരക്ഷ ഉറപ്പാക്കാനുള്ള ഒരു സംവിധാനമാണ് ത്രീ പിന്‍ പ്ലഗ്. ഏതെങ്കിലും കാരണത്താല്‍ ഫേസ് ലൈന്‍ വൈദ്യുതോപകരണത്തിന്റെ ബോഡിയുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ഉപകരണത്തില്‍ തൊടുന്ന ആളിന് ഷോക്ക് ഏല്‍ക്കും. ത്രീ പിന്‍ പ്ലഗ്ഗിന്റെ ഉപയോഗത്തിലൂടെ ഇതൊഴിവാക്കാം. ഫേസ് ലൈന്‍ ഉപകരണത്തിന്റെചട്ടക്കൂടുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ഫേസ് കറന്റ് ഭൂമിയിലേക്ക് എര്‍ത്തുചെയ്യപ്പെടുന്നു. ഉപകരണത്തിന്റെ ബോഡി എര്‍ത്ത് കമ്പിയിലൂടെ ഭൂമിയുമായി ബന്ധിപ്പിക്കപ്പെടുന്നതുമൂലമാണ് ഇത് സംഭവിക്കുന്നത്. എര്‍ത്ത് വയറിലെ പ്രതിരോധം കുറവായതിനാല്‍ സര്‍ക്കിട്ടിലെ കറന്റ് കൂടുകയും ചാലകം അമിതമായി ചൂടാകുകയും ചെയ്യുന്നതിനാല്‍ ഫ്യൂസ് ഉരുകി വൈദ്യുത ബന്ധം  നിലയ്ക്കുന്നു.
                                         
ത്രീ പിന്‍ പ്ലഗ്ഗിലെ എര്‍ത്ത് പിന്നിന്റെയും എര്‍ത്ത് വയറിന്റെയും വണ്ണം കൂടുതലായിരിക്കും. പ്രതിരോധം കുറയ്ക്കുവാനാണ്‌ ഇങ്ങനെ ചെയ്യുന്നത്. പ്രതിരോധം കുറയുമ്പോള്‍ കൂടുതല്‍ എളുപ്പത്തില്‍ വൈദ്യുതി കടന്നുപോകുമല്ലോ.
ത്രീ പിന്‍ പ്ലഗ്ഗിലെ എര്‍ത്തുപിന്നിന്റെ നീളം ഫേസ്,ന്യുട്രല്‍ പിന്നുകളെ അപേക്ഷിച്ച് കൂടുതലായിരിക്കും.ഈ പിന്‍ ആദ്യംതന്നെ സോക്കറ്റില്‍ കയറാനാണ് ഇങ്ങനെ ക്രമീകരിച്ചിരിക്കുന്നത്. ആദ്യംതന്നെ എര്‍ത്ത് വയറുമായി ഉപകരണം സമ്പര്‍ക്കത്തില്‍ വരാന്‍ ഇത് ഇടയാക്കും. സോക്കറ്റില്‍ നിന്നും ഊരുമ്പോള്‍ ആദ്യം ഫേസ്, ന്യുട്രല്‍ പിന്നുകളും തുടര്‍ന്ന്‍ എര്‍ത്ത് പിന്നും പുറത്തുവരുന്നതിന് ഇത് സഹായിക്കും. ഇത് കൂടുതല്‍ സുരക്ഷ ഉറപ്പുതരുന്നു.
പിന്നുകളുടെ മധ്യഭാഗം പിളര്‍ന്നിരിക്കുന്നതിനാല്‍ സോക്കറ്റില്‍ കയറുമ്പോള്‍ അവ മുറുകിയിരിക്കും.
ത്രീ പിന്‍ പ്ലഗ്ഗിന്റെ ഏര്‍ത്ത് പിന്നും എര്‍ത്ത് വയറും മറ്റ്പിന്നുകളെക്കാള്‍വണ്ണംകൂടിയതാണെന്ന്   ഉറപ്പുവരുത്തണം. കാരണം പ്രതിരോധം കൂടിയാല്‍ ശരിയായ വിധത്തില്‍ എര്‍ത്തിംഗ് നടക്കാതിരിക്കുകയും അപകടസാധ്യത കൂടുകയും ചെയ്യും.
                   

No comments: