Friday 3 February 2012

SSLC SPECIAL

അനുരണനവും പ്രതിധ്വനിയും
ശബ്ദത്തിന്റെ ആവര്‍ത്തന പ്രതിപതനമാണ് അനുരണനം, പ്രതിധ്വനി എന്നീ പ്രതിഭാസങ്ങല്‍ക്കുപിന്നില്‍. അങ്ങനെയെങ്കില്‍ ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്?
ചെവിയുടെ ശ്രവണസ്ഥിരത മൂലമാണ് അനുരണനം അനുഭവപ്പെടുന്നത്.  ആവര്‍ത്തിച്ചു പ്രതിപതിക്കുന്ന ശബ്ദവീചികള്‍ പത്തിലൊന്ന് സെക്കണ്ട് സമയത്തിനുള്ളില്‍ നേരിയ വ്യത്യാസത്തില്‍ ചെവിയിലെത്തുംപോള്‍ ഒന്നിലധികം ശബ്ദങ്ങള്‍ ഒന്നിച്ചു കേള്‍ക്കുന്നതായി അനുഭവപ്പെടും. ഈ പ്രതിഭാസമാണ് അനുരണനം .
എന്നാല്‍ ഒരേ ശബ്ദം തന്നെ ഒന്നിലധികം പ്രാവശ്യം വേര്‍തിരിച്ച് കേള്‍ക്കുമ്പോള്‍  അതിന്  പ്രതിധ്വനി എന്നുപറയും. അതായത് ,പ്രതിപതിച്ച ശബ്ദം പത്തിലൊന്ന് സെക്കണ്ട് സമയത്തിനു ശേഷമാണ് ചെവിയില്‍ എത്തുന്നതെങ്കില്‍ ആദ്യം കേട്ട ശബ്ദം വീണ്ടും കേള്‍ക്കാന്‍ കഴിയും. ശ്രോതാവും പ്രതിപതനതലവും തമ്മില്‍ പതിനേഴു മീറ്ററില്‍ അധികം ദൂരം ഉണ്ടെങ്കില്‍ മാത്രമേ പ്രതിധ്വനി അനുഭവപ്പെടുകയുള്ളൂ.

No comments: