Wednesday 1 February 2012


SSLC SPECIAL
പവര്‍ ജനറേറ്റര്‍
ജനറേറ്ററുകള്‍ രണ്ടുവിധം -എ.സി ജനറേറ്ററും ഡി.സി ജനറേറ്ററും.
സ്ളിപ് റിങ്ങുകളാണ് എ.സി ജനറേറ്ററിനുള്ളത്. ഡി.സി ജനറേറ്ററുകളില്‍ സ്പ്ളിറ്റ് റിങ്ങുകളാണുള്ളത്.
റിങ്ങുകള്‍ പരിശോധിച്ചാല്‍ ഇവ തിരിച്ചറിയാം.
വലിയ പവര്‍ ജനറേറ്ററുകളില്‍ കറങ്ങുന്ന ഭാഗം (റോട്ടര്‍) ഫീല്‍ഡുകാന്തമാണ്. സ്ഥിരമായി നില്ക്കുന്ന ഭാഗം (സ്റ്റേറ്റര്‍) ആര്‍മേച്ചര്‍
ആര്‍മേച്ചറിനേക്കാള്‍ ഫീല്‍ഡുകാന്തത്തിന് ഭാരം കുറവായിരിക്കും. അതിനാല്‍ അനായാസം തിരിയുവാന്‍ ഇതുമൂലം കഴിയും. ആര്‍മേച്ചറുകളെ സ്ലീപ് റിങ്ങുകളുമായി ഘടിപ്പിക്കേണ്ടതായും വരുന്നില്ല. ഇക്കാരണങ്ങളാലാണ് വലിയ പവര്‍ ജനറേറ്ററുകളില്‍ ഫീല്‍ഡുകാന്തങ്ങള്‍ റോട്ടറായി ക്രമീകരിച്ചിരിക്കുന്നത്.
വലിയ പവര്‍ ജനറേറ്ററുകളില്‍ വൈദ്യുതകാന്തങ്ങളാണ് (താല്‍ക്കാലിക കാന്തങ്ങള്‍) ഫീല്‍ഡുകാന്തമായി ഉപയോഗിക്കുന്നത്. താല്‍ക്കാലിക കാന്തങ്ങള്‍ക്ക് കാന്തശക്തി കൂടുതലായിരിക്കും.
ജനറേറ്ററിലെ വൈദ്യുത കാന്തങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി നല്കുന്ന ചെറിയ ജനറേറ്ററാണ് എക്സൈറ്റര്‍.

ജനറേറ്ററില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവ് കൂട്ടുവാന്‍ എന്തുചെയ്യണം?
1.ആര്‍മേച്ചറിലെ ചുറ്റുകളുടെ എണ്ണം കൂട്ടുക.
2.ശക്തിയേറിയ ഫീല്‍ഡുകാന്തങ്ങള്‍ ഉപയോഗിക്കുക.
3.ആര്‍മേച്ചറിന്റെ ഭ്രമണ വേഗത കൂട്ടുക.

 എ.സി ജനറേറ്റര്‍ 

ഡി.സി ജനറേറ്റര്‍  

ജനറേറ്ററുകളില്‍നിന്നും  ലഭിക്കുന്ന വൈദ്യുതിയുടെ ഗ്രാഫ് താഴെ നല്കിയിരിക്കുന്നു. 


ത്രീ ഫേസ് ജനറേറ്റര്‍

120 ഡിഗ്രി കോണളവിന്റെ വ്യത്യാസത്തില്‍ മൂന്ന്‍ ആര്‍മേച്ചറുകള്‍ ക്രമീകരിച്ചിട്ടുള്ളവയാണ് ത്രീ ഫേസ് ജനറേറ്റര്‍.
മൂന്ന്‍ വ്യത്യസ്ത ആര്‍മേച്ചറുകളില്‍ നിന്നും മൂന്ന്‍ വ്യത്യസ്ത സമയങ്ങളിലായി പരമാവധി ഇ.എം.എഫ് ലഭിക്കുന്നു. ഇവയാണ് 3 ഫേസുകള്‍. ഫേസുകളുടെ ഓരോ അഗ്രം യോജിപ്പിച്ച് ഏര്‍ത്തുചെയ്തിരിക്കും. ഫേസുകളുടെ സംഗമ സ്ഥാനവും ഭൂമിയും തമ്മിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം 0 ആയിരിക്കും. ഇവിടെനിന്നുമാണ് ന്യൂട്രല്‍ ലൈന്‍ ക്രമീകരിച്ചിരിക്കുന്നത്. (സ്റ്റാര്‍ കണക്ഷന്‍). പൊട്ടന്‍ഷ്യല്‍ വ്യത്യാസം 0 ആയതിനാല്‍ ന്യൂട്രല്‍ ലൈനില്‍ തൊടുന്നയാള്‍ക്ക് ഷോക്ക് ഏല്‍ക്കുന്നില്ല. രണ്ടു ഫേസുകള്‍ തമ്മിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം 400 വോള്‍ട്ട് ആയിരിക്കും.

സ്റ്റാര്‍ കണക്ഷന്‍ താഴെ ചിത്രീകരിച്ചിരിക്കുന്നു.

No comments: