Friday 2 March 2012

SSLC SPECIAL

ഗൃഹ വൈദ്യുതീകരണം ചെയ്യുമ്പോള്‍ സര്‍ക്കീട്ടിനു സമാന്തരമായി വരുന്ന രീതിയില്‍ ഫ്യൂസ് ഘടിപ്പിക്കരുത്. ശ്രേണീ രീതിയില്‍ വേണം ഫ്യൂസ് ഘടിപ്പിക്കുവാന്‍. ഇങ്ങനെ പറയാന്‍ കാരണമെന്ത്?
സമാന്തര രീതിയിലാണെങ്കില്‍ ഫ്യൂസില്‍ക്കൂടി മുഴുവന്‍ കറന്റും കടന്നുപോവുകയില്ല. അതിനാല്‍ സര്‍ക്കീട്ടില്‍ തകരാര്‍ ഉണ്ടായാല്‍ ഫ്യൂസ് ഉരുകിപ്പോവുകയില്ല. മറിച്ച് ശ്രേണീ രീതിയില്‍  ആണെങ്കില്‍  കറന്റ് മുഴുവന്‍ ഫ്യൂസ് വയറില്‍ക്കൂടി കടന്നുപോവുകയും കറന്റ് അമിതമാകുന്ന വേളയില്‍ ഫ്യൂസ് ഉരുകി സര്‍ക്കീട്ട് ബ്രേക്ക് ആവുകയും ചെയ്യും.

No comments: