Saturday 3 March 2012

SSLC SPECIAL

കപ്പാസിറ്ററുകള്‍ 

വൈദ്യുത ചാര്‍ജ്ജ് സംഭരിച്ചുവയ്ക്കാനുള്ള സംവിധാനമാണ് കപ്പാസിറ്റര്‍. റസിസ്ടറുകള്‍, ഇന്ഡക്ടറുകള്‍  എന്നിവ പോലെ സാധാരണയായി സര്‍ക്കീട്ടില്‍ ഉപയോഗിക്കപ്പെടുന്നവയാണ് ഇവ. രണ്ട്‌ ലോഹ പ്ലേറ്റുകളും അവയ്ക്കിടയില്‍ വച്ചിരിക്കുന്ന ഒരു ഇന്സുലേറ്ററുമാണ്  കപ്പാസിറ്ററിന്റെ പ്രധാന ഭാഗങ്ങള്‍. ഡൈ ഇലക്ട്രിക്ക് എന്നാണ് ഇന്സുലേറ്റര്‍ അറിയപ്പെടുന്നത്. പേപ്പര്‍, മൈക്ക, ഇലക്ട്രോലൈറ്റുകള്‍ മുതലായവ ഇന്സുലേറ്റര്‍ ആയി   ഉപയോഗിക്കുന്നു. ഉപയോഗിച്ചിരിക്കുന്ന ഡൈ ഇലക്ട്രിക്കിന്റെ  പേരായിരിക്കും കപ്പാസിറ്ററിന് . ഉദാഹരണത്തിന് , ഡൈ ഇലക്ട്രിക്ക് ആയി പേപ്പര്‍ ഉപയോഗിച്ചിട്ടുള്ള കപ്പാസിറ്റര്‍ പേപ്പര്‍ കപ്പാസിറ്റര്‍ എന്നറിയപ്പെടുന്നു. ഇലക്ട്രോലൈറ്റാണ് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ അതിന് ഇക്ട്രോലി റ്റിക് കപ്പാസിറ്റര്‍ എന്ന് പറയും. 
പ്ലേറ്റുകള്‍ തമ്മിലുള്ള പൊട്ടന്‍ ഷ്യല്‍ വ്യത്യാസം V യും പ്ലേറ്റില്‍ സംഭരിക്കപ്പെടുന്ന ചാര്‍ജ്ജ് Q ഉം ആണെങ്കില്‍ കപ്പസിറ്റന്‍സ് (ചാര്‍ജ്ജ് സംഭരണ ശേഷി ) C =Q/V ആയിരിക്കും. കപ്പാസിറ്റന്സിന്റെ  യൂനിറ്റ് ഫാരഡ് (F) ആണ്.
കപ്പാസിറ്ററിന്റെ  ചിത്രം ശ്രദ്ധിക്കുക.




No comments: