Wednesday, 15 February 2012

SSLC SPECIAL

സ്റ്റെപ് അപ് , സ്റ്റെപ് ഡൌണ്‍ ട്രാന്‍സ്ഫോര്‍മറുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍
1. സ്റ്റെപ് അപ് ട്രാന്സ്ഫോര്‍മറില്‍ പ്രൈമറി ചുറ്റുകളുടെ എണ്ണം കുറവും സെക്കണ്ടറി ചുറ്റുകളുടെ എണ്ണം കൂടുതലും ആയിരിക്കും. സ്റ്റെപ് ഡൌണ്‍ ട്രാന്സ്ഫോര്‍മറില്‍ പ്രൈമറി ചുറ്റുകളുടെ എണ്ണം കൂടുതലും സെക്കണ്ടറി ചുറ്റുകളുടെ എണ്ണം കുറവും ആയിരിക്കും.
2. സ്റ്റെപ് അപ് ട്രാന്സ്ഫോര്‍മറിന്റെ പ്രൈമറിയിലെ ചുറ്റുകള്‍ക്ക് കനം കൂടുതലായിരിക്കും. ഇതിന്റെ സെക്കണ്ടറിയില്‍
വണ്ണം കുറഞ്ഞ കമ്പി ഉപയോഗിക്കുന്നു. സ്റ്റെപ്  ഡൌണ്‍ ട്രാന്സ്ഫോര്‍മറില്‍ പ്രൈമറി കോയില്‍ കനം കുറഞ്ഞതും സെക്കണ്ടറി കനം കൂടിയതും ആയിരിക്കും.
3.  സ്റ്റെപ് അപ് ട്രാന്സ്ഫോര്‍മറിന്റെ പ്രൈമറിയില്‍ കറന്റ് കൂടുതലും സെക്കണ്ടറിയില്‍ കറന്റ് കുറവും ആയിരിക്കും.
സ്റ്റെപ് ഡൌണ്‍ ട്രാന്സ്ഫോര്‍മറില്‍ പ്രൈമറി കറന്റ് കുറവും സെക്കണ്ടറി കറന്റ് കൂടുതലും ആയിരിക്കും.

No comments: