Wednesday, 22 February 2012

SSLC SPECIAL

പവര്‍ ട്രാന്‍സ്ഫോര്‍മര്‍ 

വൈദ്യുതി ഉത്പാദനത്തെ കുറിച്ചും വിതരണത്തെ കുറിച്ചും കൂട്ടുകാര്‍ മനസ്സിലാക്കിയിട്ടുണ്ടല്ലോ .വൈദ്യുതി  വിതരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ജനറേറ്ററില്‍ ഉത്പാദിപ്പിക്കപ്പെടുന്ന 11kV വൈദ്യുതി പവര്‍ ട്രാന്‍സ്ഫോര്‍മര്‍ ഉപയോഗിച്ച് 220 kV ആയി സ്റ്റെപ് അപ് ചെയ്യുന്നു. വിതരണത്തിനിടയില്‍ താപരൂപത്തില്‍ വൈദ്യുതോര്‍ജ്ജം നഷ്ടമാകുന്നതിന്റെ അളവ് കുറയ്ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഊര്‍ജ്ജ നഷ്ടം കുറയ്ക്കാന്‍ പ്രായോഗികമായ മാര്‍ഗ്ഗം കറന്റ് കുറയ്ക്കുകയാണ്. P=VI ആണല്ലോ. കറന്റ്  (I) കുറച്ചാല്‍ പവര്‍ ആനുപാതികമായി കുറയും. പവര്‍ വ്യത്യാസപ്പെടാതെ കറന്റ് കുറയ്ക്കാന്‍ വോള്‍ട്ടത കൂട്ടിയാല്‍ മതി. അതുകൊണ്ടാണ് വൈദ്യുതി വിതരണത്തിന്റെ ആദ്യ ഘട്ടത്തില്‍ വൈദ്യുതി സ്റ്റെപ് അപ് ചെയ്യുന്നത്. വിതരണത്തിന്റെ മറ്റെല്ലാ ഘട്ടത്തിലും സ്റ്റെപ് ഡൌണ്‍
ട്രാന്സ്ഫോര്‍മറാണ് ഉപയോഗിക്കുന്നത്.

No comments: