SSLC SPECIAL
അള്‍ട്രാസോണിക് , ഇന്ഫ്രാസോണിക് ശബ്ദങ്ങള്‍
മനുഷ്യന്റെ ശ്രവണ പരിധി 20 Hz നും 20000Hz(20kHz) നും ഇടയിലാണല്ലോ. 20000Hz ല്‍ കൂടുതല്‍ ആവൃത്തിയുള്ള ശബ്ദമാണ് അള്‍ട്രാസോണിക് ശബ്ദം . 20Hz ല്‍ കുറഞ്ഞവ ഇന്ഫ്രാസോണിക് ശബ്ദവും.
വവ്വാലുകള്‍, നായകള്‍, ഡോള്‍ഫിനുകള്‍ മുതലായവയ്ക്ക് അള്‍ട്രാസോണിക് ശബ്ദങ്ങള്‍ തിരിച്ചറിയാന്‍ കഴിയും. ഗാള്‍ട്ടന്‍ വിസില്‍ , മഗ്നെടോസ്ടിക്ഷന്‍ ഓസിലെറ്റര്‍ , പീസോ ഇലക്ട്രിക് ഓസിലെറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് അള്‍ട്രാസോണിക് ശബ്ദം ഉണ്ടാക്കാന്‍ കഴിയും. സോണാര്‍ അഥവാ സൌണ്ട് നാവിഗേഷന്‍ റേഞ്ചിംഗ് എന്നാ സംവിധാനത്തില്‍ അള്‍ട്രാസോണിക് തരംഗങ്ങള്‍ ഉപയോഗിക്കുന്നു. സമുദ്രത്തിന്റെ ആഴം അളക്കാനാണ് സോണാര്‍ ഉപയോഗിക്കുന്നത്. ഇതേ തത്വമാണ് വവ്വലുകളും മറ്റും ഉപയോഗിക്കുന്നത്. വവ്വാലുകള്‍ പുറപ്പെടുവിക്കുന്ന അള്‍ട്രാസോണിക് തരംഗങ്ങള്‍ അതിനു മുമ്പിലുള്ള ഇരയിലോ തടസ്സങ്ങളിലോ തട്ടി പ്രതിഫലിക്കുന്നു. ഇങ്ങനെ പ്രതിഫലിക്കുന്ന അള്‍ട്രാസോണിക് തരംഗങ്ങള്‍ തിരിച്ച് അറിയുന്നതിലൂടെ അവയ്ക്ക് ഇരപിടിക്കാനും സുഗമമായി പറക്കാനും കഴിയുന്നു.
നായകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഗാള്‍ട്ടന്‍ വിസിലിലും അള്‍ട്രാസോണിക് ശബ്ദം ഉപയോഗിക്കുന്നു. എലികള്‍ക്കും ചില നിശാ ശലഭങ്ങള്‍ക്കും അള്‍ട്രാസോണിക് ശബ്ദം തിരിച്ചറിയാന്‍ കഴിയും.
അള്‍ട്രാസോണിക് ശബ്ദത്തിന്റെ ഉപയോഗങ്ങള്‍
1. ഹൃദയത്തിന്റെ ചിത്രമെടുക്കുന്ന എക്കോ കാര്‍ഡിയോ ഗ്രാഫിയില്‍
2. ആന്തരാവയവങ്ങളെ പറ്റി പഠിക്കുന്ന അള്‍ട്രാസൌണ്ട് സ്കാനിങ്ങില്‍
3. സോണാറില്‍
4. വൃക്കയില്‍ ഉണ്ടാകുന്ന കല്ലുകള്‍ പൊടിച്ചുകളയാന്‍
ഭൂമികുലുക്കം ഉണ്ടാകുന്നതിനു മുന്നോടിയായി ചില ജന്തുക്കള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി പറയാറുണ്ട്. ഭൂചലനം ആരംഭിക്കുന്നതിനു മുമ്പായി ഉണ്ടാകുന്ന ഇന്ഫ്രാസോണിക് ശബ്ദം ശ്രവിക്കാന്‍ അവയ്ക്ക് കഴിയുന്നതിനാലാണ് ഇത്. ആനകള്‍, ചില പക്ഷികള്‍ തുടങ്ങിയവ ആശയവിനിമയത്തിനായി ഇന്ഫ്രാസോണിക് ശബ്ദം ഉപയോഗിക്കുന്നു.
No comments:
Post a Comment