SSLC SPECIAL
ആകാശത്തിന്റെ നിറം
പ്രകാശത്തിന്റെ വിസരണം എന്ന പ്രതിഭാസം മൂലമാണ് ആകാശം നീല നിറത്തില്‍ കാണപ്പെടുന്നത്.
അന്തരീക്ഷത്തിലെ സൂക്ഷ്മ കണികകളില്‍ തട്ടുന്ന ധവളപ്രകാശം ആവര്‍ത്തന പ്രതിപതനത്തിനു വിധേയമാകുന്നു. ഇതിന്റെ ഫലമായി പ്രകാശം വിസരണം ചെയ്യപ്പെടുന്നു. തരംഗ ദൈര്‍ഘ്യം കുറഞ്ഞ വയലറ്റ് , ഇന്‍ഡിഗോ,നീല തുടങ്ങിയ വര്‍ണങ്ങള്‍ കൂടുതലായി വിസരിക്കപ്പെടുന്നതുമൂലം ആകാശം നീലനിറത്തില്‍ കാണപ്പെടുന്നു. ഇതേ പ്രതിഭാസം തന്നെയാണ് കടലിനു നീല നിറം നല്‍കുന്നതും.
കണികകളുടെ വലിപ്പം കൂടുന്നതനുസരിച്ച് വിസരണത്തിന്റെ നിരക്കും കൂടും.
No comments:
Post a Comment