(രാജീവ് നായര്‍ , എം ടി എച്ച് .എസ്, കനകപ്പലം )
എന്നാലിനിയൊരു കഥയുരചെയ്യാം
എന്നുടെ വായില്‍ തോന്നിയപോലെ
അല്ല! അല്ല! തെറ്റിപ്പോയി !
ഉരചെയതീടാം ശാസ്ത്രം! സത്യം!
കൊമ്പനുമുണ്ടൊരു പിണ്ഡം അതയ്യോ !
പിണ്ഡം അതല്ലോ ആനപ്പിണ്ഡം
ശാസ്ത്രം പറവത് പിണ്ഡം അതല്ലാ!
ദ്രവ്യം തന്നുടെ അളവത് പിണ്ഡം !
ചൊല്ലും കിലോഗ്രാമില്‍ ഇവനെ നാം
ഇംഗ്ലിഷില്‍ മാസ്സെന്നുരചെയ്യും
ആനയ്ക്കും പുനരതിന്‍ പിണ്ഡത്തിന്നും
ഉണ്ടല്ലോ മാസ്സെന്നൊരു പിണ്ഡം!
പാഷാണത്തിനും പശുവിന്‍ പാലിനും
സര്‍വ്വതിനും ഉണ്ടതുതാന്‍ പിണ്ഡം !
ചത്തവനുണ്ടൊരു പിണ്ഡം.......!
എന്നാല്‍ അല്ലത് ശാസ്ത്രത്തിന്നുടെ പിണ്ഡം.......!
പിണ്ഡം വച്ചാല്‍ സ്വര്‍ഗം പൂകാം
പിണ്ഡം ഉണ്ടാക്കാ നാവതുമല്ല !
ഒരുവന്‍ തന്നുടെ തലയില്‍ പണ്ടൊരു
ആപ്പിളുവീ ണു ഭാഗ്യം !ഭാഗ്യം!
മറ്റൊരുവന്നുടെ തലയില്‍ പണ്ടൊരു
തേങ്ങാ വീണു ! ശേഷം ചിന്ത്യം !
ആപ്പിളുവീണത് യോഗം ! ഭാഗ്യം!
ന്യുട്ടന്‍ അതവനുടെ പേരില്‍ ചേര്‍ത്തു!
കണ്ടവന്‍ ഒരുവന്‍ ചൊല്ലിയതപ്പോള്‍
അന്യായമിതയ്യോ ! പാവം! പാവം!
കാരണമെന്തിത് തേങ്ങാ വീണാല്‍
കാറ്റും പോകും ! സ്വാഹ ! സ്വാഹ!
ആപ്പിളിനെക്കാള്‍ തേങ്ങായ്ക്കെന്തൊരു
കേമത്തം ചൊല്ലീടുക വേണ്ടൂ !
ചോദ്യം കേട്ടൊരു ന്യുട്ടന്‍ ചൊല്ലീ
"അയ്യോ! കുഞ്ഞേ എന്തൊരു ചോദ്യം?
പിണ്ഡം കൂടുമ്പോഴതിനൊപ്പം
ഏറും ജഡത്വം വേഗം ! വേഗം!
ആപ്പിളിതവനുടെ മാസതിനേക്കാള്‍
തേങ്ങായ്ക്കുള്ളൊരു പിണ്ഡം അതേറും!
കൂടിയ മാസിനുയര്‍ന്ന ജഡത്വം
തലയില്‍ വീണാല്‍ ജഡമായീടും !
ഭാഗ്യം ഇതെന്നുടെ തലയില്‍ പണ്ടൊരു
ആപ്പിള്‍ വീണത് ഈശ കടാക്ഷം !"
ന്യുട്ടന്‍ തന്നുടെ മൊഴി കേട്ടവനുടെ
സംശയം എല്ലാം ഓടിയൊളിച്ചു !
ന്യുട്ടന്‍ ജയ ! ജയ! ന്യുട്ടന്‍ ജയ! ജയ!
ന്യുട്ടന്‍ തന്നുടെ നിയമം ജയജയ!